ജോസ് കെ മാണിയെ എല്‍.ഡി.എഫിലെടുക്കണമെന്ന് സി.പി.എം. ഇക്കാര്യം കേന്ദ്രനേതൃത്വത്തെ അറിയിക്കും
ജോസ് കെ മാണിയെ എല്‍.ഡി.എഫിലെടുക്കണമെന്ന് സി.പി.എം. ഇക്കാര്യം കേന്ദ്രനേതൃത്വത്തെ അറിയിക്കും. ഇന്ന് ചേര്‍ന്ന സെക്രട്ടറിയേറ്റിന്‍റേതാണ് വിലയിരുത്തല്‍. എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. സി.പി.ഐയുടെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് സി.പി.എമ്മിന്റെ നീക്കം. ജോസ് കെ മാണിയെ മുന്നണിയിലെടുക്കാനുള്ള നീക്കങ്ങളാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.
കഴിഞ്ഞ ദിവസം പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇതു സംബന്ധിച്ച സൂചന നല്‍കിയിരുന്നു. മുന്നണിപ്രവേശ വിഷയത്തില്‍ സിപിഐയാണ് പരസ്യമായി തന്നെ വിയോജിപ്പ് രേഖപ്പെടുത്തുന്നത്.

No comments