Breaking News

യുഡിഎഫില്‍ നിന്നും വിട്ടതോടെ ജോസ് കെ മാണിയില്‍ കൊതി മൂത്തിരിക്കുന്ന ഇടതുപക്ഷത്തിന് തലവേദനയായി പാലാ നിയമസഭാ സീറ്റ്.

യുഡിഎഫില്‍ നിന്നും വിട്ടതോടെ ജോസ് കെ മാണിയില്‍ കൊതി മൂത്തിരിക്കുന്ന ഇടതുപക്ഷത്തിന് തലവേദനയായി പാലാ നിയമസഭാ സീറ്റ്. ഇവിടെ ഇടതുപക്ഷത്തെ തുണച്ച മാണി സി കാപ്പനെ തള്ളാതെ തന്നെ പാലായില്‍ ശക്തമായ സ്വാധീനമുള്ള ജോസ് കെ മാണിയെ പാളയത്തില്‍ എത്തിക്കാന്‍ സിപിഎം തന്ത്രം മെനയുന്നു. പാലാ വിട്ടു കൊടുക്കില്ലെന്ന മാണി സി കാപ്പന്റെ പരസ്യ പ്രതികരണത്തിനിടയില്‍ രാജ്യസഭാ സീറ്റ് മാണി സി കാപ്പന് നല്‍കി നിയമസഭാ സീറ്റ് ജോസ് കെ മാണിക്ക് നല്‍കി പ്രശ്‌നം പരിഹരിക്കാനാണ് ഉദ്ദേശം.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയെ ഇടതുപക്ഷത്ത് എത്തിച്ച്‌ മദ്ധ്യതിരുവിതാം കൂറില്‍ നേട്ടം കൊയ്യുകയാണ് സിപിഎം ലക്ഷ്യമിടുന്നത്.

No comments