അഭിമാന ബോധമുണ്ടെങ്കില്‍ പിണറായി വിജയന്‍ രാജിവയ്ക്കണമെന്നും പത്തുകൊല്ലം മുമ്ബായിരുന്നെങ്കില്‍ മുഖ്യമന്ത്രിയെ സിപിഎം നേതൃത്വം തന്നെ രാജിവെപ്പിച്ചേനെയെന്നും കെ സുധാകരന്‍
അഭിമാന ബോധമുണ്ടെങ്കില്‍ പിണറായി വിജയന്‍ രാജിവയ്ക്കണമെന്നും പത്തുകൊല്ലം മുമ്ബായിരുന്നെങ്കില്‍ മുഖ്യമന്ത്രിയെ സിപിഎം നേതൃത്വം തന്നെ രാജിവെപ്പിച്ചേനെയെന്നും കെ സുധാകരന്‍ എംപി. സിപിഎം നേതൃത്വം കഴിവ് കെട്ടവരായി മാറിയിരിക്കുകയാണ്. സോളാര്‍ കേസ് കൊണ്ട് നാടിന് ഒരു സാമ്ബത്തിക നഷ്ടവും ഉണ്ടായിട്ടില്ല. സാളാറില്‍ ഉമ്മന്‍ ചാണ്ടിയെ പരിഹസിച്ച പിണറായി, സ്വപ്നയെ എവിടെയൊക്കെ കൊണ്ടുനടന്നു. മുഖ്യമന്ത്രിക്കു മുന്നിലും പിന്നിലും വശങ്ങളിലും ഒക്കെ സ്വപ്ന നില്‍ക്കുന്ന ഫോട്ടോ പുറത്തുവന്നു. എന്നിട്ടും സ്വപ്നയയെ അറിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ തൊലിക്കട്ടി സമ്മതിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ യുഡിഎഫ് നേതാക്കള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പ്രവചിക്കാനാവില്ല.

No comments