സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണങ്ങള്‍ ഉണ്ടാകരുതായിരുന്നു എന്ന് സിപിഐ.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണങ്ങള്‍ ഉണ്ടാകരുതായിരുന്നു എന്ന് സിപിഐ. സര്‍ക്കാരിനെയും ഐടി വകുപ്പിനെയും പരോക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് സിപിഐ. പാര്‍ട്ടി മുഖപത്രം ജനയുഗത്തിന്റെ എഡിറ്റോറിയലിലാണ് ഇങ്ങനെയൊരു വിമര്‍ശനം. ഐടി വകുപ്പിനെ ബന്ധപ്പെടുത്തി ആരോപണങ്ങള്‍ ഉണ്ടാകരുതായിരുന്നു. കേസില്‍ ഏത് ഉന്നത ഉദ്യോഗസ്ഥന് പങ്കുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരണം. കുറ്റാരോപിതര്‍ക്കുള്ള ബന്ധങ്ങളും സഹായങ്ങളും കണ്ടെത്തണമെന്നും സിപിഐ മുഖപത്രത്തിലെ എഡിറ്റോറിയലില്‍ പറയുന്നു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഐടി വകുപ്പ് ജീവനക്കാരിയായിരുന്ന സ്വപ്‌ന സുരേഷിനെ ഉടന്‍ തന്നെ പുറത്താക്കി.

No comments