ലോകം മുഴുവന്‍ കൊവിഡ് 19ന് മുന്നില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ്
ലോകം മുഴുവന്‍ കൊവിഡ് 19ന് മുന്നില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ആഘോഷങ്ങളെല്ലാം മാറ്റിവച്ചിരിക്കുകയാണ് എല്ലാവരും. പക്ഷേ, കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട വുഹാനിലെ സ്ഥിതി ഇതല്ല.
അവിടെ എല്ലാവരും ഹാലോവീന്‍ ആഘോഷങ്ങളുടെ തിരക്കിലാണ്. വുഹാനിലെ ഒരു അമ്യൂസ്മെന്റ് പാര്‍ക്കിലാണ് ഹാലോവീന്‍ ഹോളിഡേ ആഘോഷങ്ങള്‍ നടന്നത്. കടല്‍ക്കൊള്ളക്കാര്‍, സൂപ്പര്‍ ഹീറോകള്‍, സോംബി, പ്രേതം തുടങ്ങിയ വിചിത്ര വേഷങ്ങളണിഞ്ഞ ആയിരക്കണക്കിന് പേരാണ് വുഹാനിലെ ഹാപ്പി വാലി അമ്യൂസ്മെന്റ് പാര്‍ക്കില്‍ അണിനിരന്നത്.
വുഹാനിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ നേരത്തെ തുറന്നിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലടക്കം കൊവിഡ് വീണ്ടും ശക്തി പ്രാപിക്കുമ്ബോഴും വുഹാന്‍ അടക്കമുള്ള ചൈനീസ് നഗരങ്ങളില്‍ ജനജീവിതം സാധാരണമാണ്.

No comments