രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 84 ശതമാനത്തിലേക്ക്.
രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 84 ശതമാനത്തിലേക്ക്. ഇന്നലെ 79,000 പേര്‍ കൂടി രോഗമുക്തി നേടിയതോടെ രോഗമുക്തി നിരക്ക് 83.70 ശതമാനമായി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
കൂടുതല്‍ പേര്‍ രോഗമുക്തി നേടിയതോടെ, രോഗമുക്തി നേടിയവരുടെ എണ്ണം 54 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 53.50 ലക്ഷം പേര്‍ രോഗമുക്തി നേടിയതായി ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.
നിലവില്‍ മൊത്തം കോവിഡ് ബാധിതരുടെ 14.74 ശതമാനമാണ് ചികിത്സയിലുളളവര്‍. തുടര്‍ച്ചയായി പത്തുദിവസം പത്തുലക്ഷത്തില്‍ താഴെയാണ് ചികിത്സയിലുളളവര്‍. ചികിത്സയിലുളളവരുടെ അഞ്ചു മടങ്ങാണ് രോഗമുക്തര്‍.

No comments