കോവിഡ് ബാധിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അനുഗ്രഹിച്ച് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ് ട്വിറ്ററില്‍ പങ്കു വച്ച ലഘുകുറിപ്പും ചിത്രവും വൈറലാകുന്നു
കോവിഡ് ബാധിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അനുഗ്രഹിച്ച് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ് ട്വിറ്ററില്‍ പങ്കു വച്ച ലഘുകുറിപ്പും ചിത്രവും വൈറലാകുന്നു. കഴുത്തിലും കയ്യിലും രുദ്രാക്ഷവുമായി സ്വാമിയുടെ വേഷത്തിലുള്ള ചിത്രം സഹിതമാണ് ട്രംപിനെ 'അനുഗ്രഹിച്ച്' സേവാഗ് ട്വീറ്റ് ചെയ്തത്. 'കോവിഡിനെ നേരിടാന്‍ ട്രംപിന് ബാബാ സേവാഗിന്റെ ആശീര്‍വാദം' എന്ന് തലക്കെട്ട് നല്‍കാനും വീരു മറന്നില്ല.
സേവാഗിന്റെ ഈ ട്വീറ്റ് ആരാധകര്‍ ഏറ്റെടുത്തു. 'കോവിഡിനെ നേരിടുന്നതിന് ട്രംപിന് ബാബാ സേവാഗിന്റെ അനുഗ്രഹം നേരുന്നു. ഗോ കൊറോണ, ഗോ കൊറോണ ഗോ' - സേവാഗ് ട്വിറ്ററില്‍ കുറിച്ചു.

No comments