Breaking News

സംസ്ഥാനത്തെ നാലുജില്ലകളില്‍ നാളെ മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച്‌ ജില്ലാകളക്ടര്‍മാര്‍ ഉത്തരവിറക്കി.

 


സംസ്ഥാനത്തെ നാലുജില്ലകളില്‍ നാളെ മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച്‌ ജില്ലാകളക്ടര്‍മാര്‍ ഉത്തരവിറക്കി. തിരുവനന്തപുരം, എറണാകുളം,​ കോഴിക്കോട്,​ കോട്ടയം ജില്ലകളിലാണ് നിരോധനാജ്ഞ.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. വിവാഹം, മരണാനന്തര ചടങ്ങുകളില്‍ നിലവിലുള്ള ഇളവ് തുടരും. വിവാഹത്തിന് അന്‍പത് പേര്‍ക്കും സംസ്‌കാര ചടങ്ങുകളില്‍ 20 പേര്‍ക്കുമാണ് പങ്കെടുക്കാന്‍ അനുമതി. സര്‍ക്കാര്‍, രാഷ്ട്രീയ, മത, സാംസ്‌കാരിക ചടങ്ങുകളില്‍ 20 പേര്‍ക്ക് മാത്രം പങ്കെടുക്കാം. സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും തുറന്നു പ്രവര്‍ത്തിക്കും. പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ നടത്തുക.

No comments