Breaking News

കെ.എം ഷാജി എം.എല്‍.എയുടെ വീട് പൊളിച്ച്‌ നീക്കേണ്ടിവരില്ലെന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍.

 


കെ.എം ഷാജി എം.എല്‍.എയുടെ വീട് പൊളിച്ച്‌ നീക്കേണ്ടിവരില്ലെന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍. പുതുക്കിയ പ്ലാന്‍ നല്‍കി, പിഴ അടച്ചാല്‍ അനധികൃത നിര്‍മാണം ക്രമപ്പെടുത്താനാകുമെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ് മീഡിയവണിനോട് പറഞ്ഞു. അനധികൃത നിര്‍മ്മാണം നിയമവിധേയമാക്കാനുള്ള നടപടികള്‍ കെ.എം ഷാജി തുടങ്ങിയിട്ടുണ്ട്.

അനുമതി നല്‍കിയതിനേക്കാള്‍ കൂടുതല്‍ സ്ഥലത്ത് വീട് നിര്‍മ്മിച്ചതിനാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ കെ.എം ഷാജിക്കെതിരെ നടപടി തുടങ്ങിയത്. അനധികൃത നിയമനങ്ങള്‍ പൊളിച്ച്‌ നീക്കണമെന്നാവശ്യപ്പെട്ട് വീടിന്‍റെ ഉടമയായ കെ.എം ഷാജിയുടെ ഭാര്യ കെ.എച്ച്‌ ആശക്ക് നോട്ടീസ് നല്‍കി. ഇതിന് പിന്നാലെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിയമവിധേയമാക്കാമെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറി വ്യക്തമാക്കിയത്.

No comments