Breaking News

നിരവധി ആളുകളാണ് ബി.ജെ.പി വിടാന്‍ ആഗ്രഹിക്കുന്നതെന്ന് കഴിഞ്ഞ ദിവസം രാജിവെച്ച്‌ എന്‍.സി.പിയില്‍ ചേര്‍ന്ന ഏക്നാഥ് ഖഡ്സെ.

  


നിരവധി ആളുകളാണ് ബി.ജെ.പി വിടാന്‍ ആഗ്രഹിക്കുന്നതെന്ന് കഴിഞ്ഞ ദിവസം രാജിവെച്ച്‌ എന്‍.സി.പിയില്‍ ചേര്‍ന്ന ഏക്നാഥ് ഖഡ്സെ. 'ആളുകള്‍ക്ക് മടുത്തു, ബി.ജെ.പിയില്‍ നിന്ന് ഒരുപാട് അനുഭവിച്ചു. നിരവധി ആളുകളാണ് ബി.ജെ.പി വിടാന്‍ ആഗ്രഹിക്കുന്നത്. പക്ഷേ മഹാരാഷ്ട്രയിലെ ഉദ്ധവ് സര്‍ക്കാര്‍ തകരാന്‍ പോവുകയാണെന്നും ആയുസ്സ് കുറവാണെന്നും പറഞ്ഞ് പാര്‍ടി വിടാനൊരുങ്ങുന്നവരെ ബി.ജെ.പി നേതാക്കള്‍ തടഞ്ഞുവെക്കുകയാണ്. അവര്‍ മറ്റു പാര്‍ടികളിലേക്ക് പോവാന്‍ അതിയായി ആഗ്രഹിക്കുന്നു. ഇനി എന്‍.സി.പിയെ ശക്തിപ്പെടുത്താനുള്ള ദൗത്യമാണ്, സര്‍ക്കാറിന്‍റെ വികസനോത്മുഖ പ്രവര്‍ത്തനത്തിന് ശക്തി പകരുമെന്നും' അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ചയാണ് ബി.ജെ.പി മുന്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന ഖഡ്സെ ബി.ജെ.പി വിട്ട് എന്‍.സി.പിയേലക്ക് ചേക്കേറിയത്.

No comments