സ്വര്‍ണക്കടത്ത് കേസിലെ ആരോപണ വിധേയനായ എം.ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിലെ വിശദാംശങ്ങള്‍
സ്വര്‍ണക്കടത്ത് കേസിലെ ആരോപണ വിധേയനായ എം.ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിലെ വിശദാംശങ്ങള്‍ പുറത്തു വന്നു. ജസ്റ്റിസ് അശോക് മേനോന്റെ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ പരിഗണനയില്‍ വച്ചത്.
“ഇ.ഡിക്ക് ഈ കേസുമായി ബന്ധപ്പെട്ട് ശിവശങ്കറെ വിശദമായി ചോദ്യം ചെയ്യുന്നതിന് ആവശ്യമായ തെളിവുകള്‍ ഇപ്പോള്‍ തന്നെയുണ്ട്. പി.എം.എല്‍.എയുടെ സെക്ഷന്‍ 19 പ്രകാരം എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ച ശേഷമേ അറസ്റ്റ് അടക്കമുള്ള നടപടിക്രമങ്ങളിലേക്ക് കടക്കുകയുള്ളൂ. അതിനാല്‍ തന്നെ അറസ്റ്റിനെ കുറിച്ച് ഈ ഘട്ടത്തില്‍ ആശങ്കപ്പെടേണ്ട. അറസ്റ്റ് ഭയപ്പെടേണ്ട ഒരു സാഹചര്യം ശിവശങ്കറിനു മുന്നില്‍ ഇപ്പോഴില്ല.

No comments