ഐ.പി.എല്ലില്‍ കേരളീയര്‍ക്ക് സ്വന്തമായൊരു ടീമില്ലാത്തതിെന്റ സങ്കടം മലയാളികള്‍ തീര്‍ക്കുന്നത് സഞ്ജു സാംസണിലൂടെയാണ്
ഐ.പി.എല്ലില്‍ കേരളീയര്‍ക്ക് സ്വന്തമായൊരു ടീമില്ലാത്തതിെന്റ സങ്കടം മലയാളികള്‍ തീര്‍ക്കുന്നത് സഞ്ജു സാംസണിലൂടെയാണ്. ആദ്യ മത്സരങ്ങളിലെ തകര്‍പ്പന്‍ പ്രകടനത്തിനുശേഷം നിറം മങ്ങിയ സഞ്ജു മുംബൈ ഇന്ത്യന്‍സിനെതിരായ അര്‍ധ സെഞ്ച്വറിയിലൂടെ ഫോമിലേക്ക് തിരിച്ചുവന്നിരുന്നു. സഞ്ജുവിെന്റ പ്രാക്ടീസിങ് വിഡിയോക്കൊപ്പം മലയാള ഗാനം പോസ്റ്റ് ചെയ്താണ് സഞ്ജുവിെന്റ സ്വന്തം ടീം രാജസ്ഥാന്‍ റോയല്‍സ് കേരളീയര്‍ക്ക് നന്ദിയര്‍പ്പിച്ചത്.
മലയാളി റാപ്പ് ആര്‍ടിസ്റ്റ് തിരുമാലിയുടെ 'മലയാളി ടാ' ഗാനത്തിലെ 'മലയാളിക്കെന്താടാ, മലയാളി പുലിയാടാ, ചുമ്മാ സടകുടഞ്ഞുണര്‍ന്നാല്‍ നിെന്റ കഥ കഴിയും പോടാ' എന്നുതുടങ്ങുന്ന വരികള്‍ ചേര്‍ത്താണ് രാജസ്ഥാന്‍ വിഡിയോ പോസ്റ്റ് ചെയ്തത്.

No comments