Breaking News

കവളപ്പാറ ഉരുള്‍പൊട്ടലില്‍ അനാഥരായ സഹോദരിമാര്‍ക്ക് രാഹുല്‍ ഗാന്ധി ഇന്ന് വീടിന്റെ താക്കോല്‍ കൈമാറി.

 


കവളപ്പാറ ഉരുള്‍പൊട്ടലില്‍ അനാഥരായ സഹോദരിമാര്‍ക്ക് രാഹുല്‍ ഗാന്ധി ഇന്ന് വീടിന്റെ താക്കോല്‍ കൈമാറി. കാവ്യ കാര്‍ത്തിക എന്നീ സഹോദരിമാരുടെ ദുരവസ്ഥയറിഞ്ഞ രാഹുല്‍ ഗാന്ധി വീട് നിര്‍മിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ഇന്ന് മലപ്പുറം കളക്ടറേറ്റില്‍ വച്ച്‌ നടന്ന ചടങ്ങിലായിരുന്നു താക്കോല്‍ കൈമാറിയത്.കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ അമ്മയെയും മുത്തച്ഛനെയും മൂന്ന് സഹോദരിമാരെയുമാണ് ഇവര്‍ക്ക് നഷ്ടമായത്. കാവ്യയും കാര്‍ത്തികയും കോളേജ് ഹോസ്റ്റലിലായത് കൊണ്ട് മാത്രമാണ് അന്ന് രക്ഷപ്പെട്ടത്.

കവളപ്പാറ ദുരന്തഭൂമി സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് രാഹുല്‍ ഗാന്ധി സഹോദരിമാരുടെ ദുരവസ്ഥയറിഞ്ഞത്.

No comments