തദ്ദേശ തെരഞ്ഞെടുപ്പില്‍ കത്തോലിക്കാ സഭയുടെ പിന്തുണ തേടി യുഡിഎഫ്
തദ്ദേശ തെരഞ്ഞെടുപ്പില്‍ കത്തോലിക്കാ സഭയുടെ പിന്തുണ തേടി യുഡിഎഫ്. മധ്യകേരളത്തിലെ പുതിയ രാഷ്ട്രീയ അവസ്ഥ പരിഗണിച്ചാണ് സഭയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തിയത്. ജോസ് കെ. മാണിയുടെ മുന്നണി മാറ്റം കണക്കിലെടുത്താണ് കോണ്‍ഗ്രസിന്റെ നീക്കം. ലീഗ് നേതാക്കളും, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും സീറോ മലബാര്‍ സഭാ ആസ്ഥാനത്തെത്തിയതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ കണ്ടു.
ജോസ് കെ. മാണിയുടെ മുന്നണി മാറ്റത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് സഭാ പിന്തുണ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് യുഡിഎഫ് നേതൃത്വം ഒരുങ്ങുന്നത്. ജോസ് പക്ഷത്തിന്റെ മുന്നണി മാറ്റം യുഡിഎഫിന്റെ രാഷ്ട്രീയ സമവാക്യത്തിലുണ്ടാക്കിയ മാറ്റം വോട്ട് ചോരുന്നതിലേക്ക് വഴിമാറാതിരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

No comments