Breaking News

കോവിഡ് കാലത്തെ പ്രതിസന്ധിയില്‍ പൊതുഗതാഗത സംവിധാനം കുറഞ്ഞതോടെ ഇരുചക്രവാഹനങ്ങള്‍ വാങ്ങിയവര്‍ ലൈസന്‍സെടുക്കാനാവാതെ വലയുന്നു.


 കോവിഡ് കാലത്തെ പ്രതിസന്ധിയില്‍ പൊതുഗതാഗത സംവിധാനം കുറഞ്ഞതോടെ ഇരുചക്രവാഹനങ്ങള്‍ വാങ്ങിയവര്‍ ലൈസന്‍സെടുക്കാനാവാതെ വലയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പി​െന്‍റ വാഹന പരിശോധന ഉള്‍പ്രദേശങ്ങളിലേക്ക് നീട്ടിയതോടെ കുടുങ്ങുന്നതില്‍ ഏറെയും ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്നവരാണ്. 2020 മാര്‍ച്ച്‌ മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ആരംഭിച്ചതോടെ പൊതു ഗതാഗത സംവിധാനം താറുമാറാണ്. ഇതോടെ ഇരുചക്ര വാഹനങ്ങളെ ആശ്രയിക്കുന്നവര്‍ വര്‍ധിച്ചു.

ഈ കാലയളവില്‍ ലൈസന്‍സ് തരപ്പെടുത്താനാവാത്തവരാണേറെയും. മോട്ടോര്‍ വാഹന വകുപ്പ് ഡിജിറ്റല്‍ പരിശോധനയില്‍ വാഹനത്തി​െന്‍റ നമ്ബറും ലൈസന്‍സ് ഇല്ലെങ്കില്‍ ഓടിച്ച വ്യക്തിയുടെ ഫോട്ടോയും എടുത്ത് ഇ-പോസ് മെഷീനിലോ മൊബൈലിലോ കുറ്റാരോപണ പത്രിക തയാറാക്കുകയാണ്.

No comments