Breaking News

സ്വര്‍ണ കള്ളക്കടത്ത് കേസില്‍ തന്റെ പേര് പറഞ്ഞ വിഷയത്തില്‍ പ്രതികരിച്ച്‌ കാരാട്ട് റസാഖ് എംഎല്‍എ.

 


സ്വര്‍ണ കള്ളക്കടത്ത് കേസില്‍ തന്റെ പേര് പറഞ്ഞ വിഷയത്തില്‍ പ്രതികരിച്ച്‌ കാരാട്ട് റസാഖ് എംഎല്‍എ. പ്രതികളാരും തന്നെ തന്റെ പേര് പറഞ്ഞിട്ടില്ല. മറിച്ച്‌ പ്രതിയുടെ ഭാര്യയാണ് ഊഹാപോഹങ്ങള്‍ പറഞ്ഞതെന്നും കാരാട്ട് റസാഖ് വ്യക്തമാക്കി. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലെന്ന് റസാഖ് അറിയിച്ചു.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി കെ.ടി റമീസിന് എംഎല്‍എയുമായി അടുത്ത ബന്ധമുണ്ടെന്ന് പ്രതി സന്ദീപിന്റെ ഭാര്യ കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. റിപ്പോര്‍ട്ടില്‍ കാരാട്ട് ഫൈസല്‍ എന്ന പേരിനൊപ്പം കാനാട്ട് റസാഖ് എന്ന പേരും പരാമര്‍ശിച്ചു. എന്നാല്‍ ഇത് കാരാട്ട് റസാഖ് എംഎല്‍എ തന്നെയാണോ എന്ന് ഉറപ്പായിട്ടില്ല.

No comments