അഞ്ചംഗ സംഘം ഹത്രാസില്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചു
നാടകീയ സംഭവങ്ങള്‍ക്ക് ഒടുവില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടങ്ങുന്ന അഞ്ചംഗ സംഘം ഹത്രാസില്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചു. കെ സി വേണുഗോപാല്‍, അധിര്‍ രജ്ഞന്‍ ചൗധരി, ഗുലാം നബി ആസാദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുന്നത് അവസാന നിമിഷം വരെ തടയാന്‍ ശ്രമിച്ച പോലീസിന് ഒടുവില്‍ വഴങ്ങേണ്ടിവരികയായിരുന്നു.
ഡല്‍ഹിയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് ഹത്രാസ്. ഉച്ചക്ക് രണ്ടരക്കാണ് 30ഓളം എംപിമാര്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഒപ്പം രാഹുലും പ്രിയങ്കയും ഹത്രാസിലേക്ക് തിരിച്ചത്.

No comments