Breaking News

രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പുകഴ്ത്തിയും യു പി മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനം ചൊരിഞ്ഞും മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.

  


ഹത്രാസില്‍ ബലാത്സംഗത്തിന് ശേഷം കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പുകഴ്ത്തിയും യു പി മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനം ചൊരിഞ്ഞും മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.

യോഗി ആദിത്യനാഥിന് രാഹുലിനേയും പ്രിയങ്കയേും ഭയമാണെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ രാഹുലും പ്രിയങ്കയും സന്ദര്‍ശിക്കുന്നത് യോഗി ഭയപ്പെട്ടു. ഇതിനാലാണ് അവരെ തടയാന്‍ പോലീസിനെ വിന്യസിച്ചത്. അധികാരത്തില്‍ യോഗിയുടെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുന്നത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുന്നതിലൂടെ രാഹുലും പ്രിയങ്കയും നടത്തിയത് കോണ്‍ഗ്രസിന്റെ പുനരുജ്ജീവനത്തിന്റെ അടയാളപ്പെടുത്തലാണെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

No comments