മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ ഗാന്ധിയെ തള്ളിക്കളഞ്ഞ ചെന്നിത്തലയുടെ നിലപാട് ആശ്ചര്യപ്പെടുത്തിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് ചെന്നിത്തല രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
''രാഹുല്‍ ഗാന്ധി എെന്റ നേതാവാണ്. ഇന്ത്യയിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും നേതാവാണ്. ദേശീയ നേതാവെന്ന നിലയില്‍ അദ്ദേഹം നടത്തുന്ന പ്രസ്‌താവനകള്‍ എപ്പോഴും ദേശീയ കാഴ്ചപ്പാടിനെ മുന്‍നിര്‍ത്തിയായിരിക്കുമെന്ന അഭിപ്രായത്തെ വളച്ചൊടിച്ചാണ് ഞാന്‍ രാഹുല്‍ ഗാന്ധിക്കെതിരെ എന്തോ പറഞ്ഞു എന്ന് മുഖ്യമന്ത്രി വിലപിക്കുന്നത്''-ചെന്നിത്തല ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

No comments