Breaking News

നടനും സംവിധായകനുമായ പൃഥ്വിരാജ് കോവിഡ് രോഗമുക്തനായി

 


നടനും സംവിധായകനുമായ പൃഥ്വിരാജ് കോവിഡ് രോഗമുക്തനായി. കോവിഡ് രോഗം സുഖപ്പെട്ടതായി അദ്ദേഹം തന്നെയാണ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. ആന്റിജന്‍ ടെസ്റ്റിലൂടെയാണ് കോവിഡ് നെഗറ്റീവായതായി കണ്ടെത്തിയതെന്നും വരുന്ന ഒരാഴ്ച കൂടി താന്‍ ഐസൊലേഷനില്‍ കഴിയുമെന്നും അദ്ദേഹം അറിയിച്ചു. രോഗബാധയില്ലെന്ന് ഉറപ്പ് വരുത്താന്‍ വേണ്ടിയാണ് താന്‍ ഐസൊലേഷനില്‍ കഴിയുകയെന്നും പൃഥ്വി അറിയിച്ചു.

No comments