Breaking News

തട്ടിപ്പ് നടത്തിയെന്ന പരാതിയിന്മേല്‍ മുന്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ കേസെടുത്ത സംഭവത്തില്‍ പ്രതികരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.

 


തട്ടിപ്പ് നടത്തിയെന്ന പരാതിയിന്മേല്‍ മുന്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ കേസെടുത്ത സംഭവത്തില്‍ പ്രതികരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കുമ്മനത്തിനെതിരെ കേസെടുത്തത് രാഷ്ട്രീയം നോക്കിയല്ലായെന്നും ഏത് രാഷ്ട്രീയക്കാരനാണെന്ന് നോക്കി കേസ് എടുക്കുന്ന രീതി നമ്മുടെ സംസ്ഥാനത്തില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

ആക്ഷേപങ്ങള്‍ വരുമ്ബോള്‍ അതിന്റെ ഭാഗമായി പരിശോധനകള്‍ വരുന്നു. അതിലൂടെ കേസ് വരുന്നു എന്ന് മാത്രമേയുള്ളൂ. അദ്ദേഹം വ്യക്തമാക്കി. പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണസമിതിയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച വ്യക്തിയാണ് കുമ്മനം രാജശേഖരന്‍ എന്നതുകൊണ്ട് കേസിന്റെ കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമോ എന്ന മാദ്ധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു.

No comments