Breaking News

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിനു നല്‍കിയ എല്ലാ സീറ്റുകളും ഇത്തവണയും ലഭിക്കണമെന്ന് പി.ജെ.ജോസഫ്

  


കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിനു നല്‍കിയ എല്ലാ സീറ്റുകളും ഇത്തവണയും ലഭിക്കണമെന്ന് പി.ജെ.ജോസഫ്. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് (എം) മത്സരിച്ച എല്ലാ സീറ്റുകളും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വേണമെന്ന് യുഡിഎഫിനോട് ആവശ്യപ്പെടുമെന്ന് ജോസഫ് പറഞ്ഞു. കേരള കോണ്‍ഗ്രസിലെ നേതാക്കള്‍ ജോസ് കെ.മാണി കൈവിട്ടു. നേതാക്കളും പ്രവര്‍ത്തകരും ഇപ്പോള്‍ തനിക്കൊപ്പമാണെന്നും ജോസഫ് അവകാശപ്പെട്ടു. നിലവില്‍ നല്‍കിയ സീറ്റുകള്‍ നിലനിര്‍ത്തണം. സീറ്റുകള്‍വച്ചുമാറുന്നതില്‍ യുഡിഎഫുമായി ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്നും അദ്ദേഹം തൊടുപുഴയില്‍ പറഞ്ഞു.

No comments