നവംബര്‍ അവസാനത്തോടെ യുഎസിന് കൊവിഡ് വാക്സിന്‍ ഉണ്ടാകുമെന്ന് പ്രമുഖ അമെരിക്കന്‍ ഔഷധ നിര്‍മാതാക്കളായ ഫൈസര്‍
നവംബര്‍ അവസാനത്തോടെ യുഎസിന് കൊവിഡ് വാക്സിന്‍ ഉണ്ടാകുമെന്ന് പ്രമുഖ അമെരിക്കന്‍ ഔഷധ നിര്‍മാതാക്കളായ ഫൈസര്‍. ജര്‍മന്‍ ബയോടെക്നോളജി കമ്ബനി ബയോഎന്‍ടെക്കുമായി സഹകരിച്ച് തങ്ങള്‍ വികസിപ്പിക്കുന്ന വാക്സിന്‍ നവംബറില്‍ യുഎസ് സര്‍ക്കാരിന്റെ അംഗീകാരത്തിന് അപേക്ഷിക്കുമെന്നാണ് ഫൈസര്‍ അവകാശപ്പെടുന്നത്.
44,000 പേരില്‍ നടത്തിയ പരീക്ഷണങ്ങളുടെ സുരക്ഷാ ഡാറ്റ കാത്തിരിക്കുകയാണു കമ്ബനി. അടുത്ത മാസത്തോടെ അതു ലഭിക്കും. അതോടെ യുഎസ് സര്‍ക്കാരിന്റെ അംഗീകാരം തേടും. നവംബര്‍ മൂന്നാം വാരത്തോടെ ഇതിനു കഴിയുമെന്നാണു കരുതുന്നത്. നവംബറില്‍ യുഎസിനു കൊവിഡ് വാക്സിന്‍ ഉണ്ടാകുമെന്ന് നേരത്തേ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു.

No comments