സംവരണ വിഷയത്തില്‍ പലരും ആശങ്ക സൃഷ്ടിക്കാന്‍ ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സംവരണ വിഷയത്തില്‍ പലരും ആശങ്ക സൃഷ്ടിക്കാന്‍ ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെ ലഭിച്ച അവകാശങ്ങള്‍ നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ് അവരെന്നും എന്നാല്‍ ആരുടെയും അവകാശങ്ങള്‍ ഹനിക്കപ്പെടുകയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ചിലര്‍ തെറ്റിദ്ധരിച്ചുകൊണ്ട് എതിര്‍ക്കാന്‍ വന്നിരിക്കുകയാണെന്ന് മുസ്‌ലിം ലീഗിനെ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു.
സംവരണം യുഡിഎഫ് പ്രകടനപത്രികയിലും സ്ഥാനം പിടിച്ചിരുന്നു. ആദ്യഘട്ടത്തില്‍ അവസരം കിട്ടിയത് ദേവസ്വം രംഗത്താണ്. അവിടുത്തെ പ്രത്യേക അവസ്ഥയില്‍ ഇത് നടപ്പിലാക്കാന്‍ കഴിഞ്ഞു. ഈ വിഷയത്തില്‍ ഭരണഘടനാഭേദഗതി വന്നു.
രാജ്യത്താകെ ഇത്തരമൊരു നയം വന്നിരിക്കയാണ്.

No comments