എവിടെ വിവാദമുണ്ടോ അവിടെ ബിനീഷ് കോടിയേരിയുടെ പേരും
എവിടെ വിവാദമുണ്ടോ അവിടെ ബിനീഷ് കോടിയേരിയുടെ പേരും പറഞ്ഞ് കേട്ടിരുന്നു. സിനിമാ നടന്‍ എന്നതിലപ്പുറം പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ എന്ന പരിലാളനം ആവോളം. വിദ്യാര്‍ഥി കാലം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന ബിനിഷിന്റെ ചെയ്തികളില്‍ പലപ്പോഴും കോടിയേരി ബാലകൃഷ്ണന്റെ മകന്‍ എന്നത് കൊണ്ടു മാത്രം സി.പി.എം നേതൃത്വത്തിനും മറുപടി പറയേണ്ടി വന്നത് വലിയ തലവേദയും ഉണ്ടാക്കിയിരുന്നു.
പക്ഷെ, ഏറെ വിവാദമായ ബെംഗളൂരു മയക്ക് മരുന്ന് കേസുമായി ബന്ധമുണ്ടെന്ന ആരോപണം ബിനീഷിനെതിരേ വന്നതോടെ ഇനി സ്വന്തം നിലയ്ക്ക് നേരിട്ടുകൊള്ളണം എന്ന നിലപാടിലേക്കെത്തിയിരിക്കുകയാണ് സി.പി.എം നേതൃത്വവും ഒപ്പം പിതാവ് കൂടിയായ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും.

No comments