ആന്ധ്രാപ്രദേശിലെ എല്ലാ സ്‌കൂളുകളും നവംബര്‍ രണ്ടിന് തുറക്കുമെന്ന് മുഖ്യമന്ത്രി
ആന്ധ്രാപ്രദേശിലെ എല്ലാ സ്‌കൂളുകളും നവംബര്‍ രണ്ടിന് തുറക്കുമെന്ന് മുഖ്യമന്ത്രി വൈ.എസ് ജഗ്ഗന്‍മോഹന്‍ റെഡ്ഡി. വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കളക്ടര്‍മാരുമായും ജില്ലാ പൊലീസ് മേധാവിമാരുമായി സംസാരിക്കുന്നതിനിടെ സ്‌കൂളുകള്‍ തുറക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂളുകളുടെ പ്രവര്‍ത്തനത്തിനായി കര്‍ശനമായ ചിട്ടകളോട് കൂടിയ മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.

No comments