Breaking News

നടന്‍ സുരാജ് വെഞ്ഞാറമൂട് വീണ്ടും ക്വറന്റീനില്‍ പ്രവേശിച്ചു.


 നടന്‍ സുരാജ് വെഞ്ഞാറമൂട് വീണ്ടും ക്വറന്റീനില്‍ പ്രവേശിച്ചു. കോവിഡ് സ്ഥിരീകരിച്ച പ്രമുഖ നടന്‍ പൃഥ്വിരാജുമായും സംവിധായകന്‍ ഡിജോ ജോസ് ആന്റണിയുമായും സമ്ബര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്നാണ് നടന്‍ സുരാജ് വെഞ്ഞാറമൂട് സ്വയം ക്വാറന്റൈനില്‍ പോയത്. ഫേസ്ബുക്കിലൂടെ സുരാജ് തന്നെയാണ് ഇക്കാര്യം പങ്കുവയ്ച്ചത്.

സുരാജുമായും ‘ജനഗണമന’ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുമായും സമ്ബര്‍ക്കത്തില്‍ വന്നവര്‍ നിര്‍ബന്ധിത ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നും എന്തെങ്കിലും ലക്ഷണങ്ങള്‍ പ്രകടമായാല്‍ പെട്ടെന്ന് തന്നെ അത് പരിശോധിക്കണമെന്നും സുരാജ് ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കി

No comments