ആയൂര്‍വേദ ചികിത്സയിലാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലില്‍ മന്ത്രിമാരുള്‍പ്പടെ വിവധ ആവശ്യങ്ങള്‍ക്കായി കോണ്‍സുലേറ്റിലെത്തി എന്ന സ്വപ്നയുടെ മൊഴി പുറത്ത് വന്ന ദിവസം ഇതൊന്നുമറിയാതെ ആയൂര്‍വേദ ചികിത്സയിലാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍. തിരുവനന്തപുരം വഞ്ചിയൂരിലുള്ള സ്വകാര്യ ആയുര്‍വേദ ആശുപത്രിയായ ത്രിവേണിയില്‍ പിഴിച്ചില്‍ ചികിത്സ തുടങ്ങിയിരിക്കുകയാണ്. എണ്ണപ്പാത്തിയില്‍ കിടത്തിയാണ് ശരീരത്തില്‍ കുഴമ്ബ് പുരട്ടിയ ശേഷം എണ്ണ ചൂടാക്കി പിഴിച്ചില്‍ നടത്തുന്നത്.
നടുവേദനയുണ്ടെന്ന് പറഞ്ഞതിനാല്‍, നടുവിന്റെ എക്സ്‌റേ അടക്കമുള്ള പരിശോധനയില്‍ നട്ടെല്ലിലെ ഡിസ്‌കിന് ചെറിയ തള്ളലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

No comments