Breaking News

അനൂപ് മുഹമ്മദ് ഇന്നലെ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

 


മയക്കുമരുന്ന് കേസില്‍ പ്രതിയായി നേരത്തെ അറസ്റ്റിലായ അനൂപ് മുഹമ്മദ് ഇന്നലെ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). ബിനീഷിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇ.ഡി ഇക്കാര്യം വ്യക്തമാക്കിയത്.

കൊച്ചി സ്വദേശി അനൂപ് മുഹമ്മദും ബിനീഷും ഏറെക്കാലമായി അടുത്ത സുഹൃത്തുക്കളാണ്. അറസ്റ്റിലാകുന്നതിന് രണ്ടു ദിവസം മുമ്ബ് വരെ ഇരുവരും തമ്മില്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ബംഗളൂരുവില്‍ അനൂപിനെ നിയന്ത്രിച്ചിരുന്നത് ബനീഷായിരുന്നു.

വന്‍ തുകകള്‍ പലപ്പോഴായി അനൂപിന്റെ അക്കൗണ്ടിലേക്ക് ബിനീഷ് കൈമാറിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ക്ക് ബിനീഷ് കൃത്യമായി മറുപടി നല്‍കിയിട്ടില്ല.

No comments