Breaking News

കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്ടര്‍ റാലി അതിര്‍ത്തിയില്‍ തടയാന്‍ ഹരിയാന പോലിസ് ശ്രമം

 


കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്ടര്‍ റാലി അതിര്‍ത്തിയില്‍ തടയാന്‍ ഹരിയാന പോലിസ് ശ്രമം. എന്നാല്‍, കോണ്‍ഗ്രസ് നേതാക്കള്‍ ഉറച്ചുനിന്നതോടെ ഉപാധികളോടെ റാലി തുടരാന്‍ പോലിസ് അനുമതി നല്‍കി. ഹരിയാന ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമായിരുന്നു റാലി പോലിസ് തടഞ്ഞത്.

പഞ്ചാബില്‍ നിന്ന് തുടങ്ങിയ റാലി ഇന്ന് ഉച്ചയ്ക്ക് ശേഷം ഹരിയാനയില്‍ പ്രവേശിക്കേണ്ടതായിരുന്നു. പഞ്ചാബ് ഹരിയാന അതിര്‍ത്തി പ്രദേശമായ സിര്‍സയിലെത്തിയപ്പോഴാണ് പോലിസ് തടഞ്ഞത്. ബാരിക്കേഡ് വച്ച്‌ തടസം സൃഷ്ടിച്ച പോലിസിനെതിരേ കോണ്‍ഗ്രസ് പ്രതിഷേധിച്ചു.

No comments