സൗദി അറേബ്യയില്‍ രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷം കോവിഡ് മൂലമുള്ള മരണനിരക്കും നേരിയ തോതില്‍ ഉയര്‍ന്ന് തുടങ്ങി
സൗദി അറേബ്യയില്‍ രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷം കോവിഡ് മൂലമുള്ള മരണനിരക്കും നേരിയ തോതില്‍ ഉയര്‍ന്ന് തുടങ്ങി. വെള്ളിയാഴ്ച രാജ്യത്തെ വിവിധയിടങ്ങളിലായി 20 പേരാണ് മരിച്ചത്. 398 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. 404 പേര്‍ കോവിഡ് മുക്തരായി. ആകെ റിപ്പോര്‍ട്ട് ചെയ്ത 346,880 പോസിറ്റീവ് കേസുകളില്‍ 333,409 പേര്‍ രോഗമുക്തി നേടി.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.2 ശതമാനമായി ഉയര്‍ന്നു. ആകെ മരണസംഖ്യ 5383 ആയി. മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8088 പേരാണ്. അതില്‍ 766 പേരുടെ നില ഗുരുതരമാണ്. നീണ്ട കാലത്തിന് ശേഷം റിയാദില്‍ പുതിയ രോഗികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി.

No comments