Breaking News

സൗദി അറേബ്യയില്‍ കോവിഡ്​ മൂലമുള്ള പ്രതിദിന മരണസംഖ്യ വീണ്ടും കുറഞ്ഞു.

 


സൗദി അറേബ്യയില്‍ കോവിഡ്​ മൂലമുള്ള പ്രതിദിന മരണസംഖ്യ വീണ്ടും കുറഞ്ഞു. തിങ്കളാഴ്​ച രാജ്യത്താകെ 16 മരണങ്ങള്‍ മാത്രമാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​.എന്നാല്‍ പുതിയ കോവിഡ്​ കേസുകളുടെ കാര്യത്തില്‍ നേരിയ വര്‍ധനവുണ്ടായി. ഒരു മാസത്തിനിടെ സുഖം പ്രാപിക്കുന്നവരുടെ എണ്ണത്തെക്കാള്‍ മുകളിലായി പുതുതായിരോഗം ബാധിച്ചവരുടെ എണ്ണം. 357 പേര്‍​ രോഗമുക്തരായപ്പോള്‍ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​ 381 പേര്‍ക്കാണ്​​.

ആകെ റിപ്പോര്‍ട്ട്​ ചെയ്​ത 342,583 പോസിറ്റീവ്​ കേസുകളില്‍ 328,895 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 96.1 ശതമാനമായി തുടരുന്നു. ആകെ മരണസംഖ്യ 5201 ആയി. മരണനിരക്ക്​ 1.5ശതമാനമായി തുടരുന്നു. രോഗബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 8487 പേരാണ്​.

No comments