Breaking News

ആരോഗ്യമന്ത്രിയുടെ വിമര്‍ശനം നിരാശാജനകമെന്ന് രാഹുല്‍ ഗാന്ധി

 


കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിനെതിരായ കേന്ദ്ര ആരോഗ്യമന്ത്രിയുടെ വിമര്‍ശനം നിരാശാജനകമെന്ന് രാഹുല്‍ ഗാന്ധി എം.പി.രാജ്യം ഒറ്റക്കെട്ടായി പോകേണ്ട സമയത്ത് ഇത്തരം വിമര്‍ശനം ഉയര്‍ത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിലെ കൊവിഡ് പ്രതിരോധം തൃപ്തികരമായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും എം.പി പറഞ്ഞു.കൊവിഡ് അവലോകനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഇന്നത്തെ യോഗവുമായി ബന്ധപ്പെട്ട വിവാദം നിര്‍ഭാഗ്യകരമാണ്. സ്‌കൂള്‍ കെട്ടിട നിര്‍മാണം ഒഴിവാക്കിയതില്‍ പരാതിയില്ല.'-രാഹുല്‍ ഗാന്ധി പറഞ്ഞു.

പുതിയ കാര്‍ഷിക നിയമങ്ങള്‍ രാജ്യത്തിന് എതിരാണെന്നും, അത് കര്‍ഷകരുടെ ജീവിതത്തെ ദുരന്തപൂര്‍ണമാക്കുമെന്നും രാഹുല്‍ഗാന്ധി വിമര്‍ശിച്ചു.

No comments