Breaking News

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറെ കൊച്ചിയിലെ ഇഡി ഓഫീസിലെത്തി


  സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറെ കൊച്ചിയിലെ ഇഡി ഓഫീസിലെത്തി. പൊലീസ് ഒരുക്കിയ കര്‍ശന സുരക്ഷയ്ക്ക് ഇടയിലാണ് ശിവശങ്കറുമായി ഇഡി സംഘം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തിയത്.

അതേസമയം ശിവശങ്കറെ ഇഡി ഓഫീസില്‍ എത്തിച്ചതിന് പിന്നാലെ എന്‍ഫോഴ്സ്മെന്‍്റ് ഡയറക്ടറേറ്റിന്‍്റെ മതില്‍ ചാടിക്കടന്ന് യൂത്ത് കോണ്‍​ഗ്രസ് പ്രവ‍ര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്കുള്ള യാത്രാമധ്യേ കസ്റ്റംസ് ഉദ്യോ​ഗസ്ഥരും ശിവശങ്കറുമായി വരുന്ന ഇഡി സംഘത്തിനൊപ്പം ചേ‍ര്‍ന്നു.

No comments