Breaking News

മന്ത്രിമാരായ ഇ. പി ജയരാജനും കെ. ടി ജലീലും വിചാരണ കോടതിയില്‍ നേരിട്ടെത്തി ജാമ്യം എടുത്തു.

 


നിയമസഭാ കയ്യാങ്കളി കേസില്‍ (Niyamasabha ruckus case) മന്ത്രിമാരായ ഇ. പി ജയരാജനും കെ. ടി ജലീലും വിചാരണ കോടതിയില്‍ നേരിട്ടെത്തി ജാമ്യം എടുത്തു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത് . ഈ കേസ് ഇനി നവംബര്‍ 12 ന് വീണ്ടും പരിഗണിക്കും.

കേസിലെ ആറു പ്രതികളും വിടുതല്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. കേസില്‍ മന്ത്രിമാര്‍ നേരിട്ട് ഹാജരാകാത്തതില്‍ നേരത്തെ കോടതി അതൃപ്തി അറിയിച്ചിരുന്നു. പ്രതികള്‍ക്ക് ഇന്ന് കുറ്റപത്രം (Charge sheet) വായിച്ച്‌ കേള്‍പ്പിച്ച്‌ കൊടുത്തില്ല കാരണം കേസ് ഹൈക്കോടതിയില്‍ നില്‍ക്കുന്നതിനാലാണ്.

No comments