Breaking News

ഐപിഎല്‍ 13ആം സീസണ്‍ കിരീടം മുംബൈ ഇന്ത്യന്‍സിന്

 


ഐപിഎല്‍ 13ആം സീസണ്‍ കിരീടം മുംബൈ ഇന്ത്യന്‍സിന്. 5 വിക്കറ്റിനാണ് മുംബൈ കന്നി ഫൈനലിനെത്തിയ ഡല്‍ഹിയെ കീഴ്പ്പെടുത്തിയത്. 157 വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ 18.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. 68 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ് മുംബൈയുടെ ജയത്തിന്‍്റെ സൂത്രധാരന്‍. ഇഷാന്‍ കിഷന്‍ (33), ക്വിന്‍്റണ്‍ ഡികോക്ക് (20) എന്നിവരും മുംബൈ സ്കോറിലേക്ക് സംഭാവന നല്‍കി. ഡല്‍ഹിക്ക് വേണ്ടി ആന്‍റിച് നോര്‍ക്കിയ 2 വിക്കറ്റ് വീഴ്ത്തി. ജയത്തോടെ തുടര്‍ച്ചയായ രണ്ടാമത്തെയും ആകെ അഞ്ചാമത്തെയും കിരീടമാണ് മുംബൈ നേടിയത്.

No comments