ബിഹാറില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ നിര്‍ണായകമാവുക ഈ 22 മണ്ഡലങ്ങള്‍.
ബിഹാറില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ നിര്‍ണായകമാവുക ഈ 22 മണ്ഡലങ്ങള്‍. കേവല്‍ 1,000ത്തില്‍ താഴെ മാത്രം ലീഡുള്ള ഈ മണ്ഡലങ്ങള്‍ ഏത് പക്ഷത്തേക്ക് വേണമെങ്കിലും മറിയാം. ആര്‍.ജെ.ഡി(10), ജെ.ഡി.യു(4), കോണ്‍ഗ്രസ്(2), ബി.ജെ.പി(2), ഇടത് പാര്‍ട്ടികള്‍(2), മറ്റുള്ളവര്‍(2) എന്നിങ്ങനെയാണ് 1,000ത്തില്‍ താഴെ ലീഡുള്ള മണ്ഡലങ്ങളില്‍ കക്ഷിനില.
രാംഗ്രഹ(ആര്‍.ജെ.ഡി, 182), മാര്‍ഹര(ആര്‍.ജെ.ഡി, 193), ഭോറെ(ജെ.ഡി.യു, 320), സിവാന്‍ (ആര്‍.ജെ.ഡി, 413), മധേപുര(ആര്‍.ജെ.ഡി, 413), ബക്സര്‍(കോണ്‍ഗ്രസ്, 508), ഗായ്ഗട്ട്(ആര്‍.ജെ.ഡി, 510),ത്രിവേണിഗഞ്ച്(ജെ.ഡി.യു, 519), ഭഗല്‍പൂര്‍(ആര്‍.ജെ.ഡി, 529), ബയ്കുത്തപുര്(ആര്‍.ജെ.ഡി 548,) സിംഗേഷ്വാര് (ആര്‍.ജെ.ഡി, 556) ചാക്കായ്(സ്വതന്ത്ര്യ സ്ഥാനാര്‍ഥി, 581), ബാര്‍ചാറ്റി(ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച, 619), ഖേര്‍ഗാറിയ(കോണ്‍ഗ്രസ്, 629) മാഹനാര്‍(ആര്‍.ജെ.ഡി, 707), ബാഹ്റി(സി.പി.ഐ, 777), മധുപാന്‍(ബി.ജെ.പി, 790), കെയ്താര്‍(ബി.ജെ.പി,833), താരി(സി.പി.എം.എല്‍,935), അലൗലി(ആര്‍.ജെ.ഡി,945), മതിഹാനി(ജെ.ഡി.യു, 963), പാര്‍ബാട്ട(ജെ.ഡി.യു, 971).

No comments