Breaking News

അത്യന്തം ഉദ്വേഗജനകമായ ബീഹാര്‍ നിയമസഭാ വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലേക്ക് പ്രവേശിക്കുമ്ബോള്‍ ബീഹാറില്‍ എന്‍ഡിഎക്ക് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായി.

 


അത്യന്തം ഉദ്വേഗജനകമായ ബീഹാര്‍ നിയമസഭാ വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലേക്ക് പ്രവേശിക്കുമ്ബോള്‍ ബീഹാറില്‍ എന്‍ഡിഎക്ക് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായി. എന്‍ഡിഎ 122 സീറ്റുകളില്‍ മുന്നേറ്റം നടത്തി കേവല ഭൂരിപക്ഷം ഉറപ്പിച്ചപ്പോള്‍ മഹാസഖ്യത്തിന് 113 സീറ്റുകളില്‍ മാത്രമാണ് മുന്നേറാന്‍ സാധിക്കുന്നത്. എട്ടിടങ്ങളില്‍ മറ്റു കക്ഷികളും മുന്നിലാണ്. 243 സീറ്റില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടത് 122 സീറ്റുകളാണ്. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ഇതുതന്നെയാകും അന്തിമഫലം എന്നാണ് വിലയിരുത്തല്‍.

വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ മഹാസഖ്യം വന്‍തോതില്‍ ലീഡ് ഉയര്‍ത്തിയെങ്കിലും പിന്നീട് എന്‍ഡിഎ വെച്ചടി വെച്ചടി കയറുന്നതാണ് കണ്ടത്.

No comments