ആയിരം ഏജന്‍സികള്‍ പതിനായിരം കൊല്ലം തപസ്സിരുന്ന് അന്വേഷിച്ചാലും തനിക്കെതിരെ ഒരു കേസില്‍ പോലും തെളിവുകണ്ടെത്താനാവില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍
ആയിരം ഏജന്‍സികള്‍ പതിനായിരം കൊല്ലം തപസ്സിരുന്ന് അന്വേഷിച്ചാലും തനിക്കെതിരെ ഒരു കേസില്‍ പോലും തെളിവുകണ്ടെത്താനാവില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍. മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തതതുമായി ബന്ധപ്പെട്ട കേസില്‍ കസ്റ്റംസിന് മൊഴിനല്‍കിയതിന് ശേഷം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടൊണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
മാദ്ധ്യമങ്ങളില്‍ പരസ്യപ്പെടുത്തി മൊഴിയെടുക്കാന്‍ കസ്റ്റംസ് വിളിച്ചത് കൊണ്ട് ഔദ്യോഗികമായിത്തന്നെ കസ്റ്റംസ് ഓഫീസിലെത്തി കാര്യങ്ങളുടെ നിജസ്ഥിതി ബോദ്ധ്യപ്പെടുത്തിയെന്നും എന്നാല്‍ ദേശീയ അന്വേഷണ ഏജന്‍സിയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും മൊഴിയെടുക്കാന്‍ വിളിച്ചത് കോണ്‍ഫിഡന്‍ഷ്യലായതിനാലാണ് രഹസ്യമായി പോയതെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.

No comments