Breaking News

എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബിനീഷ് കോടിയേരി ആശുപത്രി വിട്ടു

 


എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബിനീഷ് കോടിയേരി ആശുപത്രി വിട്ടു. അത്യാഹിത വിഭാഗത്തില്‍ രണ്ടര മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷമാണ് ബിനീഷിനെ ഇഡി ഓഫിസിലേക്ക് കൊണ്ടുപോയത്. ബീനീഷിന് ദീര്‍ഘനേരം ഇരുന്നതിനാലുള്ള നടുവേദനയാണെന്നാണ് വിവരം.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിനീഷ് കോടിയേരിയെ കാണാനെത്തിയ ബിനോയിയെയും അഭിഭാഷകരെയും ആശുപത്രിയില്‍ തടഞ്ഞു. ബിനീഷിനെ ദേഹോപദ്രവം ഏല്‍പ്പിച്ചോയെന്ന് സംശയിക്കുന്നതായി അഭിഭാഷകര്‍ പറഞ്ഞു.

നാല് മണിയോടെയാണ് ചോദ്യം ചെയ്യലിനിടയില്‍ ബിനീഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. തുടര്‍ന്ന് ഇഡി ഉദ്യോഗസ്ഥര്‍ തന്നെയാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.

No comments