സീസണിനോട് വിട പറയുന്ന ചെന്നൈ സൂപ്പര്‍ കിങ്സില്‍ ഇനി തല ധോണിയുടെ സാന്നിധ്യമുണ്ടാവുമോ...??
കിങ്സ് ഇലവന്‍ പഞ്ചാബിെന്റ കന്നി െഎ.പി.എല്‍ കിരീടമെന്ന സ്വപ്നവും തച്ചുടച്ച് ഇൗ സീസണിനോട് വിട പറയുന്ന ചെന്നൈ സൂപ്പര്‍ കിങ്സില്‍ ഇനി തല ധോണിയുടെ സാന്നിധ്യമുണ്ടാവുമോ...?? ആരാധകരും ക്രിക്കറ്റ് പ്രേമികളും ആകാംക്ഷയിലായിരുന്നു. മത്സരം തുടങ്ങുന്നതിന് മുമ്ബ് തന്നെ ധോണി അടുത്ത സീസണില്‍ ടീമിനൊപ്പം ഉണ്ടാവില്ലെന്ന അഭ്യൂഹങ്ങള്‍ ശക്തമാവുകയും ചെയ്തു. മഹി എതിര്‍ ടീമിലെ താരങ്ങള്‍ക്ക് ജഴ്‌സി സമ്മാനിക്കുന്നതും ഓട്ടോഗ്രാഫ് നല്‍കുന്നതുമെല്ലാം ചൂണ്ടിക്കാട്ടി പലരും താരത്തിെന്റ അവസാന സീസണാണ് ഇതെന്ന് ഉറപ്പിച്ചു.
എന്നാല്‍, അതിനെല്ലാം ഉത്തരവുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

No comments