ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടണ്ണല്‍ ചൊവ്വാഴ്ച നടക്കാനിരിക്കെ മുതിര്‍ന്ന നേതാക്കളെ സംസ്ഥാനത്തേക്ക് അയച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വം.
ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടണ്ണല്‍ ചൊവ്വാഴ്ച നടക്കാനിരിക്കെ മുതിര്‍ന്ന നേതാക്കളെ സംസ്ഥാനത്തേക്ക് അയച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. തിരഞ്ഞെടുപ്പ് ഫലം ആര്‍.ജെ.ഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിന് ഭുരിപക്ഷം ലഭിക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നടപടി. മുതിര്‍ന്ന നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല, മുന്‍ ജനറല്‍ സെക്രട്ടറി അവിനാഷ് പാണ്ഡെ എന്നിവരെയാണ് ബീഹാറിലേക്ക് അയച്ചിരിക്കുന്നത്.
മുമ്ബ് ഗോവയിലും മണിപ്പുരിലുമെല്ലാം കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സര്‍ക്കാര്‍ രൂപീകരിച്ചത് ബി.ജെ.പിയാണ്. ബീഹാറില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിയായി വന്നാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകാതിരിക്കാനാണ് നേതാക്കളെ അയച്ചിരിക്കുന്നത്.

No comments