ബംഗളൂരു ലഹരി കടത്ത് കേസിലെ സാമ്ബത്തിക ഇടപാടില്‍, കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയുടെ മൂന്ന് കമ്ബനികളെ കുറിച്ച് ഇഡി അന്വേഷിക്കുന്നു
ബംഗളൂരു ലഹരി കടത്ത് കേസിലെ സാമ്ബത്തിക ഇടപാടില്‍, കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയുടെ മൂന്ന് കമ്ബനികളെ കുറിച്ച് ഇഡി അന്വേഷിക്കുന്നു. ബിനീഷ് ഡയറക്ടറായി ബംഗളുരുവില്‍ രജിസ്റ്റര്‍ ചെയ്ത കമ്ബനികള്‍ കടലാസ് കമ്ബനികളാണെന്ന് ഇഡി കോടതിയില്‍ അറിയിച്ചു. കമ്ബനിയുമായി ബന്ധമുള്ളവരെയും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും.
ബംഗളൂരു ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത ബി കാപ്പിറ്റല്‍ ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ്, ബികാപ്പിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, ടോറസ് റെമഡീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നി കമ്ബനികളെ കുറിച്ചാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. മൂന്ന് കമ്ബനികളുടെയും ഡയറക്ടര്‍ ബിനീഷ് കോടിയേരിയാണ്.

No comments