കേരളത്തില്‍ ഇന്ന് 5440 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 5440 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 644, തൃശൂര്‍ 641, കോഴിക്കോട് 575, മലപ്പുറം 540, കൊല്ലം 488, ആലപ്പുഴ 479, തിരുവനന്തപുരം 421, കോട്ടയം 406, കണ്ണൂര്‍ 344, പാലക്കാട് 306, ഇടുക്കി 179, കാസര്‍ഗോഡ് 159, പത്തനംതിട്ട 153, വയനാട് 105 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
24 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ദാസന്‍ (62), ആഴൂര്‍ സ്വദേശിനി ചന്ദ്രിക (68), കൊല്ലം ആയൂര്‍ സ്വദേശി ഷംസുദീന്‍ (70), ആലപ്പുഴ കൃഷ്ണപുരം സ്വദേശി ഗംഗാധരന്‍ (86), കടക്കറപ്പള്ളി സ്വദേശിനി സുശീലാമ്മ (72), മാവേലിക്കര സ്വദേശിനി കുഞ്ഞികുട്ടി (76), എറണാകുളം മൂവാറ്റുപുഴ സ്വദേശി മുരളി (66), തൃശൂര്‍ കേച്ചേരി സ്വദേശി ജമീല്‍ (63), മഴുവാഞ്ചേരി സ്വദേശി കുട്ടപ്പന്‍ (80), പൂങ്കുന്നം സ്വദേശി ഗോപാലകൃഷ്ണന്‍ (74), പറളം സ്വദേശിനി മാധവി (85), ഇരിങ്ങാലക്കുട സ്വദേശി പീറ്റര്‍ (83), കോടന്നൂര്‍ സ്വദേശി കുമാരന്‍ (71), കടപ്പുറം സ്വദേശി ഖാലീദ് (65), വെള്ളറ്റനൂര്‍ സ്വദേശി ശങ്കരന്‍ (88), വെള്ളാറ്റഞ്ഞൂര്‍ സ്വദേശിനി അമ്മിണി (77), കുന്നമംഗലം സ്വദേശി സുഗതന്‍ (78), മലപ്പുറം എറാമംഗലം സ്വദേശി കുഞ്ഞുമോന്‍ (69), ഓത്തായി സ്വദേശി മുഹമ്മദ് ഇസിന്‍ (3.5 മാസം), എടക്കര സ്വദേശി കുഞ്ഞുമുഹമ്മദ് (64), വയനാട് പൊഴുതന സ്വദേശി അയ്യമ്മദ് (57), കണ്ണൂര്‍ പാനൂര്‍ സ്വദേശി കുഞ്ഞിരാമന്‍ (67), പേരാവൂര്‍ സ്വദേശിനി റോസമ്മ (94), കുറുവ സ്വദേശി കെ.പി. അബൂബക്കര്‍ (63) എന്നിവരാണ് മരണമടഞ്ഞത്.

No comments