ബിഹാറില്‍ നിര്‍ണായക വോട്ടുകള്‍ വാങ്ങിയ ഓള്‍ ഇന്ത്യ മജ്‌ലിസേ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദീന്‍ ഉവൈസി കോണ്‍ഗ്രസിനെതിരെ മുന്നറിയിപ്പുമായി രംഗത്ത്.
ബിഹാറില്‍ നിര്‍ണായക വോട്ടുകള്‍ വാങ്ങിയ ഓള്‍ ഇന്ത്യ മജ്‌ലിസേ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദീന്‍ ഉവൈസി കോണ്‍ഗ്രസിനെതിരെ മുന്നറിയിപ്പുമായി രംഗത്ത്. പശ്ചിമബംഗാളിലും ഉത്തര്‍പ്രദേശിലും മത്സരിക്കുമെന്നാണ് ഉവൈസിയുടെ പ്രഖ്യാപനം.
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ചിടത്ത് വിജയം നേടുകയും മറ്റിടങ്ങളില്‍ നല്ല ശതമാനം വോട്ടുകള്‍ നേടുകയും ചെയ്തതോടെ, ഉവൈസിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഉവൈസിയുടെ പാര്‍ട്ടി ബി.ജെ.പിയുടെ ബി ടീമായി പ്രവര്‍ത്തിച്ചെന്നും കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ഭിന്നിപ്പിച്ച് ബി.ജെ.പിക്ക് വിജയം സാധ്യമാക്കിയെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.

No comments