Breaking News

ചിരാഗ് പാസ്വാന്റെ പാര്‍ട്ടി സൃഷ്ടിച്ച ആശയക്കുഴപ്പം ചില നഷ്ടങ്ങള്‍ക്ക് കാരണമായെന്ന് ബിജെപിയുടെ ജനറല്‍ സെക്രട്ടറിയും സംസ്ഥാന ചുമതലയുള്ള ഭൂപേന്ദര്‍ യാദവ്.


 ചിരാഗ് പാസ്വാന്റെ പാര്‍ട്ടി സൃഷ്ടിച്ച ആശയക്കുഴപ്പം ചില നഷ്ടങ്ങള്‍ക്ക് കാരണമായെന്ന് ബിജെപിയുടെ ജനറല്‍ സെക്രട്ടറിയും സംസ്ഥാന ചുമതലയുള്ള ഭൂപേന്ദര്‍ യാദവ്. ബിഹാറില്‍ ബിജെപി-ജെഡിയു സഖ്യം നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് തൊട്ടുപിന്നാലെയാണ് പാസ്വാനെതിരെ ഭൂപേന്ദര്‍ രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വാസ്യതയാണ് എന്‍ഡിഎയുടെ വിജയത്തിന് പിന്നിലെ ഏറ്റവും വലിയ ഘടകമെന്നും കേന്ദ്രമന്ത്രി അമിത് ഷായുടെ മാര്‍ഗനിര്‍ദേശവും പാര്‍ട്ടി പ്രസിഡന്റ് ജെ പി നദ്ദയുടെ സാന്നിധ്യവും നിര്‍ണായക സംഭാവന നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിക്ക് വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും രാഷ്ട്രീയത്തെക്കുറിച്ച്‌ ചോദ്യചിഹ്നങ്ങളുണ്ടെന്നും ലോക് ജനശക്തി പാര്‍ട്ടിയില്‍ പങ്കെടുത്ത് യാദവ് പറഞ്ഞു.

No comments