Breaking News

ന്യൂസിലാന്‍ഡില്‍ മന്ത്രിയായി മലയാളി.

 


ന്യൂസിലാന്‍ഡില്‍ മന്ത്രിയായി മലയാളി. എറണാകുളം സ്വദേശി പ്രിയങ്ക രാധാകൃഷ്ണനാണ് ന്യൂസിലാന്‍ഡ് സര്‍ക്കാരില്‍ മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. പദവിയിലേക്ക് എത്തുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന ബഹുമതിയും പ്രിയങ്കക്ക് ലഭിച്ചു

ലേബര്‍ പാര്‍ട്ടി എംപിയാണ് പ്രിയങ്ക. സാമൂഹിക വികസനം, യുവജനക്ഷേമം, തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്. തൊഴില്‍ സഹമന്ത്രി ചുമതല കൂടി പ്രിയങ്കക്കുണ്ട്.

കഴിഞ്ഞ മന്ത്രിസഭയില്‍ അംഗമായിരുന്ന ജെന്നി സെയില്‍സയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്നു പ്രിയങ്ക. എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശിയാണ്. ക്രൈസ്റ്റ് ചര്‍ച്ച്‌ സ്വദേശിയും ഐടി ജീവനക്കാരനുമായ റിച്ചാര്‍ഡ്‌സണാണ് ഭര്‍ത്താവ്.

No comments