Breaking News

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവാകാന്‍ ശാരീരിക അസ്വസ്ഥത അഭിനയിച്ച്‌ ബിനീഷ് കോടിയേരി

  


ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവാകാന്‍ ശാരീരിക അസ്വസ്ഥത അഭിനയിച്ച്‌ ബിനീഷ് കോടിയേരി. കഴിഞ്ഞ ദിവസം ശാരീരിക ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബിനീഷ് പൂര്‍ണആരോഗ്യവാനാണെന്ന് തെളിഞ്ഞിരുന്നു.

ഇതേത്തുടര്‍ന്നാണ് ബിനീഷ് കോടിയേരിയെ നാലാം ദിവസവും എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ എത്തിച്ചത്. ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്നും താന്‍ അവശനാണെന്നും ബിനീഷ് ഇഡി ഉദ്യോഗസ്ഥരെ അറിയിച്ചു. ശാരീരിര അസ്വസ്ഥതയുണ്ടെന്ന് ഭാവത്തിലാണ് ബിനീഷ് പടികള്‍ നടന്ന് കയറിയത്. എന്നാല്‍, ഉദ്യോഗസ്ഥര്‍ ബിനീഷിനെ താങ്ങിയെടുത്ത് ചോദ്യംചെയ്യലിന് എത്തിക്കുകയായിരുന്നു.

No comments