ഗുരുതര ആരോപണവുമായി മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്‍.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെതിരെ ഗുരുതര ആരോപണവുമായി മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്‍. ഫേസ്ബുക് പേജില്‍ പങ്കുവെച്ച വിഡിയോയിലൂടെയാണ് ആരോപണമുന്നയിച്ചത്.
സി.എം. രവീന്ദ്രന്‍റെ ബിനാമി ബന്ധങ്ങളെ കുറിച്ചാണ് ഷാജഹാന്‍ ആരോപണമുന്നയിക്കുന്നത്. 1980കളില്‍ തിരുവനന്തപുരത്ത് എത്തിയ സി.എം. രവീന്ദ്രന്‍ പിന്നീട് സര്‍ക്കാര്‍ തലങ്ങളില്‍ ഉന്നതങ്ങളിലേക്ക് വളര്‍ന്നുവെന്ന് ഷാജഹാന്‍ ചൂണ്ടിക്കാട്ടുന്നു.
പിണറായി വിജയന്‍റെ സാമ്ബത്തിക കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും വര്‍ഷങ്ങളായി നോക്കിനടത്തുന്ന യജമാനനാണ് രവീന്ദ്രന്‍.

No comments