Breaking News

ഏറ്റവും പ്രിയപ്പെട്ട സൗത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ ഇഡ്ഡലിയും ഒപ്പം നല്ല സാമ്ബാറുമാണെന്ന് കമല

 


അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഡെമോക്രാറ്റിക് പാര്‍ട്ടി പ്രഖ്യാപിച്ചതോടെയാണ് കമല ഹാരിസ് വാര്‍ത്തകളില്‍ ഇടം നേടിയത്. പിന്നീട് ശക്തമായ നിലപാടുകള്‍ കൊണ്ട് സംവാദങ്ങളിലും കമല താരമായി.

ഏറ്റവും പ്രിയപ്പെട്ട സൗത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ ഇഡ്ഡലിയും ഒപ്പം നല്ല സാമ്ബാറുമാണെന്ന് കമല.

ഇന്‍സ്റ്റാഗ്രമേഴ്സിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു കമല. ഏറ്റവും പ്രിയപ്പെട്ട ഇന്ത്യന്‍ വിഭവങ്ങള്‍ ഏതെന്ന ചോദ്യത്തിന് സൗത്ത് ഇന്ത്യന്‍ ഭക്ഷണത്തില്‍ ഇഡ്ഡലിയും ഒപ്പം നല്ല സാമ്ബാറും നോര്‍ത്ത് ഇന്ത്യനാണെങ്കില്‍ ഏതെങ്കിലും ടിക്ക എന്നായിരുന്നു കമലയുടെ മറുപടി. ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തെ അഭിസംബോധന ചെയ്തപ്പോള്‍ അഭിമാനകരമായ ഇന്ത്യന്‍ പൈതൃകത്തെക്കുറിച്ചും അമ്മ ശ്യാമള ഗോപാലന്‍ എല്ലായ്‌പ്പോഴും ഇഡ്‌ലിയോടുള്ള സ്‌നേഹം’ തന്നില്‍ പകര്‍ത്താന്‍ ആഗ്രഹിച്ചിരുന്നതായും കമല പറഞ്ഞിരുന്നു.

No comments